‘എസ്.ദുര്‍ഗ’ ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കാം; ഹൈക്കോടതി

Posted on: November 21, 2017 2:36 pm | Last updated: November 21, 2017 at 5:09 pm
SHARE

കൊച്ചി: നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള സിനിമ ‘എസ്.ദുര്‍ഗ’ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി.

ഐഎഫ്എഫ്‌ഐയില്‍ നിന്ന് ‘എസ്. ദുര്‍ഗ’ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തു സംവിധായകന്‍ സനല്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി.

നവംബര്‍ 28 വരെ നടക്കുന്ന മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ജൂറി അനുവദിച്ചിരുന്നു. എന്നാല്‍ അതു മറികടന്നു സിനിമയെ ഒഴിവാക്കിയെന്ന് ആരാപിച്ചായിരുന്നു സംവിധായകന്‍ ശശിധരന്റെ ഹര്‍ജി.

റോട്ടര്‍ഡാം പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണ് എസ്.ദുര്‍ഗ.