Connect with us

National

സെല്‍ഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് കര്‍ണാടക വൈദ്യുതിമന്ത്രി

Published

|

Last Updated

ബെല്‍ഗാവി:: മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയുടെ ഫോണ്‍ തട്ടിമാറ്റി കര്‍ണാടക വൈദ്യുതി മന്ത്രി ഡി.കെ. ശിവകുമാര്‍.

ബല്‍ഗാമിലെ കോളജില്‍ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം.

വിദ്യാര്‍ഥിയുടെ ഫോണ്‍ തട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. താന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടെ എങ്ങനെയാണ് ഒരാള്‍ക്ക് സെല്‍ഫി എടുക്കാന്‍ സാധിക്കുകയെന്നും വിദ്യാര്‍ഥിക്ക് സാമാന്യ ബോധം ഉണ്ടോയെന്നും മന്ത്രി ചോദിച്ചു.