Connect with us

Kerala

ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന് ജസ്റ്റീസ് ആന്റണി കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന് മുന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍വിളിക്കേസ് അന്വേഷിച്ച ജസ്റ്റീസ് ആന്റണി കമ്മീഷന്‍. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മുഖ്യമന്ത്രി കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മുന്‍ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷന്‍. രണ്ടു വാള്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

പലതവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരിയായ പെണ്‍കുട്ടി ജുഡീഷ്യല്‍ കമ്മീഷന് മുന്‍പില്‍ ഹാജരായിട്ടില്ല. തെളിവ് നല്‍കാന്‍ രാഷ്ട്രീയക്കാര്‍ ആരും തയ്യാറായില്ലെന്നും ജസ്റ്റീസ് ആന്റണി പറഞ്ഞു. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും അയക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.