Connect with us

Kerala

എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ കെണി; സെക്രട്ടേറിയറ്റ് പരിസരത്ത് മാധ്യമങ്ങള്‍ക്ക് വിലക്ക്‌

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോള്‍ വിളി കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റ് പരിസരത്ത് വിലക്ക്.
എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയ ഫോണ്‍ വിളി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഗേറ്റില്‍ തടയുകയായിരുന്നു.

മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുന്‍ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും.

മംഗളം ചാനല്‍ ലേഖികയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലായിരുന്നു അന്വേഷണം. അഞ്ചുമാസം കൊണ്ടാണ് കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ആദ്യം കുറ്റവിമുക്തനായി വരുന്നയാള്‍ക്ക് മന്ത്രിസ്ഥാനം തിരികെ നല്‍കാനാണ് ധാരണ.

Latest