ബ്രിട്ടന്‍ പിന്മാറി;രാജ്യാന്തര കോടതിയില്‍ ഇന്ത്യന്‍ വിജയം

Posted on: November 21, 2017 9:06 am | Last updated: November 21, 2017 at 10:49 am
SHARE

ന്യൂയോര്‍ക്ക്: ബ്രിട്ടനുമായുള്ള ശക്തമായ പോരാട്ടത്തിനും നയതന്ത്ര നീക്കങ്ങള്‍ക്കും ഒടുവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യുടെ ജഡ്ജിയായി ഇന്ത്യക്കാരാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരത്തില്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ബെഞ്ചില്‍ അംഗമാവുന്നത്.

ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് മത്സരരംഗത്തുനിന്ന് അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

15 അംഗ രാജ്യാന്തര കോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ മൂന്നു വര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുക്കുന്നത്. ഒമ്പതു വര്‍ഷമാണ് കാലാവധി.