Connect with us

Kerala

നഗരസഭാ മേയറെ ആക്രമിച്ച കേസ്; ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: മേയര്‍ വി.കെ.പ്രശാന്തിനെ നഗരസഭയിലെ പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. വലിയവിള സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. നഗരസഭയിലെ സംഘര്‍ഷത്തിലേക്കു പുറത്തുനിന്ന് ആളുകള്‍ എത്തിയിരുന്നതായി എല്‍ഡിഎഫ് ആരോപിച്ചിരുന്നു.

ഇതിനിടെ, തിരുവനന്തപുരം കോര്‍പറേഷന്‍ സംഘര്‍ഷത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങി. അറസ്റ്റ് തടയുന്നതിനായി കൗണ്‍സിലര്‍മാര്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയുടെ പരിസരത്ത് കൂടുതല്‍ ബിെജപി പ്രവര്‍ത്തകര്‍ എത്തി. ആറ്റുകാലിന് സമീപം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റുചെയ്യാന്‍ നേരത്തെ മ്യൂസിയം പൊലീസ് എത്തിയെങ്കിലും പ്രവര്‍ത്തകര്‍ ചെറുത്തിരുന്നു.

 

 

---- facebook comment plugin here -----

Latest