Connect with us

Kerala

ഫോണ്‍കെണി വിവാദം; ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് റിപ്പോര്‍ട്ട് കൈമാറുക. മംഗളം ചാനല്‍ ലേഖികയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലായിരുന്നു അന്വേഷണം. അഞ്ചുമാസം കൊണ്ടാണ് കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ആദ്യം കുറ്റവിമുക്തനായി വരുന്നയാള്‍ക്ക് മന്ത്രിസ്ഥാനം തിരികെ നല്‍കാനാണ് ധാരണ.