കരുണാനിധിയെ ഇനി നിങ്ങൾ തിരിച്ചറിയണമെന്നില്ല; കാരണം ഇതാണ്

Posted on: November 20, 2017 8:46 pm | Last updated: November 20, 2017 at 8:53 pm

ചെന്നെെ: തമിഴ് നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയെ ഇനി കണ്ടാൽ തിരിച്ചറിയണമെന്നില്ല. കഴിഞ്ഞ 46 വർഷത്തിലധികമായി കൂടപ്പിറപ്പിനെ പോലെ തന്റെ മുഖത്തുണ്ടായിരുന്ന കറുത്ത കണ്ണട അദ്ദേഹം നീക്കി. 93ാം വയസ്സിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് കരുണാനിധി കണ്ണട മാറ്റിയത്. കറുത്ത കണ്ണടക്ക് പകരം ഇളം കറുപ്പു നിറത്തിലുള്ള  കണ്ണടയാണ് അദ്ദേഹമിപ്പോൾ ഉപയോഗിക്കുന്നത്.

പ്രായാധിക്യത്തെ തുടർന്ന് കരുണാനിധി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കണ്ണട മാറ്റണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം ആദ്യം കേൾക്കാൻ കരുണാനിധി വിസമ്മതിച്ചു. പിന്നീട്  മകൻ ഇ എം കെ തമിഴരശന്റെ നിബർന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കണ്ണട മാറ്റാൻ തയ്യാറായത്. പുതിയ കണ്ണട തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ഏറെ സമയം വേണ്ടിവന്നുവെന്ന്  വിജയ് ഒപ്റ്റിക്കൽസ് ഉടമ ശേഷൻ ജയരാമൻ പറഞ്ഞു.