Connect with us

National

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും യുഐഡിഎഐ

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ വെബ് സൈറ്റുകളിലൂടെ ആധാര്‍ നമ്പരും അനുബന്ധ വിവരങ്ങളും ചോര്‍ന്നതായി മാധ്യമങ്ങളില്‍ വന്നവാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള ചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

വിവിധ പദ്ധതികള്‍ക്കായി ഗവണ്‍മെന്റും, സ്ഥാപനങ്ങളും ശേഖരിച്ച ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍ മുതലായവയാണ് വിവരാവകാശ നിയമ പ്രകാരം പൊതു മണ്ഡലത്തില്‍ ലഭ്യമായിട്ടുള്ളത്. അതോറിറ്റിയുടെ ഡാറ്റാ ബെയിസില്‍ നിന്നോ, സെര്‍വ്വറില്‍ നിന്നോ ആധാര്‍ വിവരങ്ങളുടെ യാതൊരു ചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.

അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ആധാറുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതെന്ന് അതോറിറ്റി ആവര്‍ത്തിച്ച് വ്യക്തമാക്കി. ആധാര്‍ നമ്ബര്‍ എന്നത് ഒരു രഹസ്യ നമ്ബരല്ലെന്ന് യു.ഐ.ഡി.എ.ഐ ചൂണ്ടിക്കാട്ടി.കൂടാതെ തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ബയോമെട്രിക് പൂട്ട് ഉപയോഗിച്ച് കൂടുതല്‍ സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യു.ഐ.ഡി.എ.ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in ല്‍ ലഭ്യമാണ്.

Latest