ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു;കോഹ്ലിക്ക് സെഞ്ചുറി

Posted on: November 20, 2017 8:38 pm | Last updated: November 20, 2017 at 8:38 pm
SHARE

ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കു വലിയ തകര്‍ച്ചയാണ് നേരിട്ടത്. 75 റണ്‍സ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റാണ് ലങ്കയ്ക്കു നഷ്ടമായത്. എന്നാല്‍ ഈ സമയം വെളിച്ചക്കുറവു മൂലം കളി അവസാനിപ്പിച്ചു.

ആദ്യ ഇന്നിങ്‌സില്‍ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ലങ്കയെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നേരിട്ടത് അതേ നാണയത്തിലായിരുന്നു. കോഹ്ലിയുടെ സെഞ്ചുറി ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍ , ശിഖര്‍ ധവാന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി എന്നിവയാണ് ഇന്ത്യയ്ക്കു രണ്ടാം ഇന്നിങ്‌സില്‍ തുണയായത്.

LEAVE A REPLY

Please enter your comment!
Please enter your name here