Connect with us

Gulf

ദുബൈ ശൈഖ് സായിദ് റോഡ് ചുവപ്പണിഞ്ഞത് ചര്‍ച്ചയാക്കി സാമൂഹിക മാധ്യമങ്ങള്‍

Published

|

Last Updated

ദുബൈ: ഗതാഗത സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ശൈഖ് സായിദ് റോഡ് ചുവപ്പണിഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായാണ് ദുബൈയിലെ അതി പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ചുവപ്പ് അണിയിച്ചത്.

ശൈഖ് സായിദ് റോഡില്‍ 120 കിലോമീറ്റര്‍ വേഗ പരിധിയില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചത് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് അഞ്ചാമത്തെ ഇന്റര്‍ചേഞ്ച് മുതല്‍ അധികൃതര്‍ ചുവപ്പ് നിറം നല്‍കി വേഗത്തെ സൂചിപ്പിക്കുന്ന അടയാളം നല്‍കിയത്.

 

Latest