ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ പരിരക്ഷയും നല്‍കും : ടിപി രാമകൃഷ്ണന്‍

Posted on: November 20, 2017 8:20 pm | Last updated: November 20, 2017 at 8:20 pm
SHARE

കൊച്ചി: കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാതരത്തിലുമുള്ള സംരക്ഷണം നല്‍കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

എന്നാല്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് തെറ്റായ പ്രചാരണം നടക്കുന്നു.ഈ പ്രചാരണത്തില്‍ വീണുപോകരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായുരന്നു അദ്ദേഹം