Connect with us

First Gear

വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published

|

Last Updated

സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.ഇനി ഡ്രെെവറുടെ അഡ്രസ്, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ വാഹനത്തിന്റ ഉള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്നു ഉത്തരവില്‍ പറയുന്നു. വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതോടെ അപകടം കുറക്കാനാകുമെന്നതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര മോേട്ടാര്‍ വാഹന നിയമത്തിലെ അധികാരം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.

2018 ഏപ്രില്‍ ഒന്നിന്” മുമ്പ് പൊതുഗതാഗതം ജി.പി.എസ് സംവിധാനത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് ഘടിപ്പിക്കുന്നതോടെ ദിശയും വേഗതയും കണ്‍ട്രോള്‍ റൂമുകളിലെ വിഡിയോ സ്‌ക്രീനുകളില്‍ തെളിയും. ഇരുചക്ര വാഹനങ്ങള്‍, നഗരങ്ങളില്‍ ഓടുന്ന റിക്ഷ, മുചക്ര വാഹനങ്ങള്‍, പെര്‍മിറ്റ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ എന്നിവയെ ജി.പി.എസ് ഘടിപ്പിക്കുന്നതില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest