ദൂരദര്‍ശന്‍ ന്യൂസിന്റെ മേധാവിയായി ഇറോ ജോഷിയെ നിയമിച്ചു

Posted on: November 20, 2017 7:49 pm | Last updated: November 20, 2017 at 7:49 pm
SHARE

ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ ന്യൂസിന്റെ മേധാവിയായി ഇറോ ജോഷിയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയമിച്ചു. ദൂരദര്‍ശന്‍ ന്യൂസ് ഡയറക്ടര്‍ ജനറല്‍ വീണ ജെയ്ന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഇറോ ജോഷിയുടെ നിയമനം.

2015 മെയ് മാസത്തിലാണ് വീണ ജെയ്ന്‍ ദൂരദര്‍ശന്‍ ന്യൂസിന്റെ മേധാവിയായി സ്ഥാനമേറ്റത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇവര്‍ വിരമിച്ചു. ഇതോടെ ഓള്‍ ഇന്ത്യ റേഡിയോ ന്യൂസ് മേധാവിസ്ഥാനം താല്‍ക്കാലികമായി സിതാന്‍ഷുകറിന് നല്‍കിയിരിക്കുകയായിരുന്നു.