Connect with us

Ongoing News

രാഷ്ട്രപതി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതിനെതിരെ വിമര്‍ശനവുമായി ചൈന

Published

|

Last Updated

ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതിനെതിനെ വിമര്‍ശിച്ച് ചൈന രംഗത്ത്. തര്‍ക്കപ്രദേശത്ത് ഇന്ത്യന്‍ നേതാക്കളുടെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് ചൈന വ്യക്തമാക്കി. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് ലു കാങ് നിലപാടു വ്യക്തമാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് രാഷ്ട്രപതി സംസ്ഥാനത്തിന്റെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്. തങ്ങളുടെ അധീനതയില്‍പ്പെടുന്ന സ്ഥലമായാണ് ചൈന അരുണാചലിലെ കാണുന്നത്. തെക്കന്‍ ടിബറ്റ് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതുവരെ ഇരു ഭാഗങ്ങളും മേഖലയിലെ സമാധാനവും ശാന്തിയും സംരക്ഷിക്കാന്‍ പ്രയത്‌നിക്കുക. തര്‍ക്ക മേഖലകളില്‍ ഇന്ത്യന്‍ നേതാക്കള്‍ ഇടപെടുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്നു ലു കാങ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest