Connect with us

Kerala

മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത തഹസില്‍ദാറെ സ്ഥലംമാറ്റി

Published

|

Last Updated

ഇടുക്കി: മൂന്നാര്‍ വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത ദേവിക്കുളം സ്‌പെഷല്‍ തഹസില്‍ദാര്‍ എജെ തോമസിനെ സ്ഥലം മാറ്റി.

രണ്ടാഴ്ച്ച മുമ്പാണ് എ.ജെ.തോമസ് മൂന്നാറില്‍ തഹസില്‍ദാരായി ചുമതലയേല്‍ക്കുന്നത്. ഇതിനു പിന്നാലെ മൂന്നാര്‍ ടൗണിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരെ ഇദ്ദേഹം നോട്ടീസ് നല്‍കിയിരുന്നു. ഭൂമിയുടെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്നും തഹസില്‍ദാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് ഇടയാക്കി. വന്‍കിട റിസോര്‍ട്ടുകള്‍ക്കടക്കം തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു.

തുടര്‍ന്ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നാര്‍ സംരക്ഷണ സമിതി തഹസില്‍ദാര്‍ക്കെതിരെ പരാതി നല്‍കുകയും പ്രദേശത്ത് ഹര്‍ത്താല്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് തഹസില്‍ദാരെ സ്ഥലം മാറ്റിയിട്ടുള്ള ഉത്തരവ് പുറത്തുവരുന്നത്.

 

നെടുങ്കണ്ടം അഡീഷണല്‍ തഹസില്‍ദാറായാണ് മാറ്റം. ഇതൊരു പ്രതികാര നടപടിയാണെന്ന് കരുതുന്നു

Latest