Connect with us

Kerala

തിരുവനന്തപുരം സംഘര്‍ഷം; ബിജെപി കൗണ്‍സിലര്‍മാരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പാര്‍ട്ടി നീക്കം

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘര്‍ഷത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പാര്‍ട്ടി നീക്കം. അറസ്റ്റുതടയാന്‍ വേണ്ടി കൗണ്‍സര്‍മാര്‍ ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിപരിസരത്ത് കൂടുതല്‍ ബിജെപി പ്രവര്‍ത്തകരെത്തിയിട്ടുണ്ട്.
അതേസമയം വധശ്രമക്കുറ്റം ഉള്‍പ്പടെ ചുമത്തിയ കേസില്‍ അറസ്റ്റ് അനിവാര്യമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസ്.

നേരത്തെ ആറ്റുകാലിന് സമീപം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റുചെയ്യാന്‍ മ്യൂസിയം പൊലീസ് എത്തിയെങ്കിലും പ്രവര്‍ത്തകര്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. നേതാക്കള്‍ ഡി.ജി.പിയെ കണ്ടശേഷം അറസ്റ്റ് മതിയെന്നായിരുന്നു നിലപാട്. തുടര്‍ന്ന് നേതാക്കള്‍ ഡിജിപിയെ കണ്ടു.

അതേസമയം, വധശ്രമക്കുറ്റം ചുമത്തിയ കേസില്‍ കൗണ്‍സിലര്‍മാരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് പറയുന്നു. ഇത് ചെറുക്കാന്‍ സംഘപരിവാര്‍ സംഘടനകളിലെ കൂടുതല്‍ പ്രവര്‍ത്തകര്‍ ആശുപത്രിപരിസരത്ത് എത്തിയത് സ്ഥിഗതികള്‍ സങ്കീര്‍ണമാക്കുന്നു.

ബിജെപി കൗണ്‍സിലര്‍മാരെയും നേതാക്കളേയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുള്ള സിപിഎം നീക്കം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചു വരുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Latest