Connect with us

Gulf

സ്മാര്‍ട് സംവിധാനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷ കരുത്താര്‍ജിച്ചുവെന്ന് ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ: ഭക്ഷ്യ മേഖലയില്‍ സുരക്ഷ മുന്‍നിര്‍ത്തി ഏര്‍പെടുത്തിയ സ്മാര്‍ട് സംവിധാനങ്ങളിലൂടെ ദുബൈയിലെ ഭക്ഷ്യ സുരക്ഷാ നടപടികള്‍ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍. എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 20,000 ഭക്ഷ്യ വിതരണ ശൃഖലയുടെ ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷ ഫുഡ് വാച്ച് എന്ന ഉന്നത സാങ്കേതിക വിദ്യയിലൂടെ ഉറപ്പ് വരുത്തും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയ ഭക്ഷ്യ വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ഭക്ഷ്യ ഉത്പന്നങ്ങളുടെ നിലവാരത്തെ സൂചിപ്പിക്കുന്നതിന് വിതരണ കമ്പനികള്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇനി പേപ്പര്‍ റിപോര്‍ട്ടുകള്‍ ആക്കേണ്ടതില്ല എന്നതും ഈ സംവിധാനത്തിന്റെ സവിശേഷതയാണെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

മികച്ച രീതിയില്‍ ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുന്ന റസ്റ്റോറേറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ജൈവീക രീതിയില്‍ തയാര്‍ ചെയ്തതും ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ആപ്പില്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest