കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

Posted on: November 20, 2017 2:42 pm | Last updated: November 20, 2017 at 8:11 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ആദ്യ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ 2004 മുതല്‍ 2008 വരെ പാര്‍ലിമെന്ററികാര്യ വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. 20 വര്‍ഷത്തോളം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.

1970-71 കാലയളവില്‍ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന മുന്‍ഷി 1971ല്‍ റായ്ഗഞ്ച് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ദീപ ദാസ് മുന്‍ഷിയാണ് ഭാര്യ. മകന്‍: പ്രിയദീപ്.