Connect with us

Kerala

തലസ്ഥാനത്തെ സംഘര്‍ഷം: പോലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ ബിജെപി- സിപിഎം സംഘര്‍ഷത്തില്‍ പോലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞദിവസം ആക്രമണമുണ്ടായ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നഗരിയെ കലാപ നഗരിയാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. തലസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ബിജെപി സംസ്ഥാന നേതൃത്വമാണ്. ബിജെപിയും എസ്ഡിപിഐയും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

Latest