സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ല: മന്ത്രി മണി

Posted on: November 20, 2017 9:25 am | Last updated: November 20, 2017 at 11:58 am
SHARE

മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് മന്ത്രി എംഎം മണി. തോമസ് ചാണ്ടി പ്രശ്‌നത്തില്‍ മുന്നണിമര്യാദ ഇല്ലാതെയാണ് സിപിഐ പ്രവര്‍ത്തിച്ചത്. മന്ത്രിയെ രാജിവെപ്പിച്ചതിന്റെ പേരില്‍ ഹീറോ ചമയാനുള്ള അവരുടെ ശ്രമം മര്യാദകേടാണ്. മൂന്നാര്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ സിപിഐ വകുപ്പുകള്‍ മുഖ്യമന്ത്രി അറിയാതെയാണ് പല തീരുമാനങ്ങളും എടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മണി.

സിപിഐ- സിപിഎം തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് മണിയുടെ പ്രസ്താവന. മുന്നണി മര്യാദയെന്നത് പറയുകയല്ല, പാലിക്കുകയാണ് വേണ്ടതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. മുന്നണി മര്യാദ എന്താണെന്ന് ചര്‍ച്ച ചെയ്യണമെന്നും ഒറ്റക്ക് നിന്നാല്‍ എന്താവുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാനം പറഞ്ഞു.

സി പി ഐ മുന്നണി മര്യാദ ലംഘിച്ചെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു കാനം.

LEAVE A REPLY

Please enter your comment!
Please enter your name here