രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക്

Posted on: November 20, 2017 9:10 am | Last updated: November 20, 2017 at 4:44 pm
SHARE

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് സമയക്രമം ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ഡിസംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലെങ്കില്‍ 11 രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കും. വോട്ടെടുപ്പ് ആവശ്യമുണ്ടെങ്കില്‍ 16 ന് നടക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം 19നായിരിക്കും.

എല്ലാ പ്രദേശ് കമ്മിറ്റികളും രാഹുലിന്റെ പേര് നിര്‍ദേശിച്ച സാഹചര്യത്തില്‍ രാഹുലിന് എതിര്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടാകാനിടയില്ല. ഗാന്ധി അധ്യക്ഷനാകുകയും സംഘടനയില്‍ ഉപാധ്യക്ഷ പദവി തുടരാന്‍ തീരുമാനിക്കുകയും ചെയ്താല്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഉപാധ്യക്ഷനായേക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥിലാണ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. 1992ന് ശേഷമാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here