ഇന്ദിരാഗാന്ധിയുടെ 100-ാം ജന്മദിന വാര്‍ഷികം രാജ്യം ആഘോഷിച്ചു

Posted on: November 20, 2017 12:30 am | Last updated: November 20, 2017 at 12:11 am
SHARE

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 100-ാം ജന്മദിന വാര്‍ഷികം രാജ്യം ആഘോഷിച്ചു. ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മദിനമായ ഇന്നലെ രാജ്യം അവരുടെ ഓര്‍മ പുതുക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരും സോഷ്യല്‍ മീഡിയ വഴി ഇന്ദിരയുടെ ഓര്‍മകള്‍ പങ്കുവെച്ചു. ഇന്ത്യയുടെ വൈവിധ്യത്തിലും ജനാധിപത്യത്തിലും മതനിരപേക്ഷമായ മൂല്യത്തിലും ഇന്ദിരാഗാന്ധി അഭിമാനിച്ചിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി പോരാടിയവരായിരുന്നു ഇന്ദിരയെന്നും സോണിയ ഗാന്ധി പറഞ്ഞു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here