National
ജാര്‍ഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഭഗവതി പ്രസാദ് അന്തരിച്ചു
അഹമ്മദാബാദ്: ജാര്‍ഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഭഗവതി പ്രസാദ് അന്തരിച്ചു. 68 വയസായിരുന്നു. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഭഗവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ നാളെ നടക്കും.
ഗുജറാത്ത്, രാജസ്ഥാന് ഹൈക്കോടതികളില്‍ ഭഗവതി ജഡ്ജിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഗുജറാത്ത് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു.
---- facebook comment plugin here -----