തീപിടുത്തം; ഈ വര്‍ഷം അബുദാബിയില്‍ 3,000 ആളുകളെ രക്ഷപ്പെടുത്തി

Posted on: November 19, 2017 11:15 pm | Last updated: November 19, 2017 at 11:15 pm
SHARE

അബുദാബി: തീപിടുത്തങ്ങളില്‍ നിന്നും ഈ വര്‍ഷം ഇതുവരെ 3,000 ആളുകളെ രക്ഷിച്ചതായി അബുദാബി ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി അറിയിച്ചു. ആദ്യപാദത്തില്‍ 941, രണ്ടാം പാദത്തില്‍ 1,272, മൂന്നാം പാദത്തില്‍ 626 ആളുകളെയാണ് തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. 2017 ല്‍ തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

തീപിടുത്തമുണ്ടാകുമ്പോള്‍ കുടിയൊഴിപ്പിക്കല്‍ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് നടപ്പാക്കുക അദ്ദേഹം ചൂണ്ടിക്കാട്ടി. തീപ്പിടിത്തം തടയുന്നതിന് സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 2017ല്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ അടിയന്തര ഘട്ടങ്ങളെ നേരിടാനും, വ്യത്യസ്ത സ്ഥലങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും ബോധവത്കരണം പരിപാടി തുടരുമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here