ആവിഷ്‌കാര ത്വരയാണ് സര്‍ഗാത്മകത: അബു ഇരിങ്ങാട്ടിരി

Posted on: November 19, 2017 11:02 pm | Last updated: November 19, 2017 at 11:02 pm
SHARE

ജിദ്ദ:എഴുത്തും, വായനയും,കലാസൃഷ്ടികളും ഫാസിസത്തിന്റെ അളവ് കോലില്‍ ക്രമപ്പെടുത്തുന്ന കാലത്ത് ആവിഷ്‌കാരത്തെ മൗലിക അവകാശമായി പരിപോഷിപ്പിക്കാന്‍ സാഹിത്യോത്സവുകള്‍ക്ക് കഴിയണം എന്ന്! സാഹിത്യകാരന്‍ അബു ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു.വൈജ്ഞാനിക ശാഖകള്‍ അറിഞ്ഞും പകര്‍ന്നും അനുഭവിച്ചും സ്വായത്തമാക്കമെങ്കില്‍ സാഹിത്യവും,കലയും, നൈസര്‍ഗികവും ദൈവികവുമാണ്.ഫാസിസത്തെയും അസഹിഷ്ണുതയെയും പ്രതിരോധിക്കാന്‍ സര്‍ഗാത്മകതയെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് രാജ്യം സമകാലികമായി ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍.എസ്.സി ജിദ്ധ സെന്‍ട്രല്‍ ഒന്‍പതാമത് എഡിഷന്‍ സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരികുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.സി ജിദ്ധ സെന്‍ട്രല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗള്‍ഫ് കൌണ്‍സില്‍ രിസാല കണ്‍വീനര്‍ സിറാജ് വേങ്ങര സന്ദേശ പ്രഭാഷണം നടത്തി.ആര്‍.എസ്.സി സൗദി വെസ്റ്റ് നാഷണല്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സകാഫി ചെബ്രശ്ശേരി,ഐ.സി.എഫ് സെന്‍ട്രല്‍ കണ്‍വീനര്‍
ബഷീര്‍ മാസ്റ്റര്‍ പറവൂര്‍,ഷിബു തിരുവനന്തപുരം(നവോദയ),ഫസല്ലുള്ള(ഒ.ഐ.സിസി.),മുജീബ് എ ആര്‍ നഗര്‍,തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ഫിറോസ്മുല്ല, ഗഫൂര്‍ വാഴക്കാട്,അബ്ദുറബ്ബ് ചെമ്മാട്,അബ്ദുന്നാസര്‍ അന്‍വരി,സലാം ഒളവട്ടൂര്‍, വി.ജെ കോയ, ബഷീര്‍ഹാജി നീരോല്‍പാലം, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ സലാം മുസ്ലിയാര്‍ പൊന്നാട്, മുഹ്‌സിന്‍ സകാഫി,സൈനുല്‍ ആബിദ് തങ്ങള്‍,നൗഫല്‍ കോടമ്പുഴ,സയ്യിദ് ശിഹാബ് തങ്ങള്‍,നൗഫല്‍ എറണാകുളം, റഷീദ് പന്തല്ലൂര്‍,അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്തിച്ചു

രാവിലെ 8 മണിക്ക് സ്വാഗതസംഘം കണ്‍വീനര്‍ അബുമിസ്ബാഹ് ഐക്കരപ്പടി പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കമായി.ജിദ്ദയുടെ വിവിധപ്രദേശങ്ങളിലെ 8സെക്ടറുകളില്‍ നിന്നായി 400 ഓളം പ്രതിഭകള്‍ 5 വേദികളിലായി മാറ്റുരച്ചു. സാഹിത്യോല്‌സവില്‍ 208 പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടര്‍ ജേതാക്കളായി.186 പോയിന്റ് നേടി അനാകിഷ് സെക്ടറും 152 പോയിന്റ് നേടി ജാമിയ സെക്ടറും യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കലാപ്രധിഭകളായി മന്‍സൂര്‍ ചുണ്ടംബറ്റ(സീനിയര്‍ശറഫിയ),, സലാം വെള്ളിമാട്(സീനിയര്‍ഹിന്താവിയ),മെഹബൂബ് അലി(സെക്കന്റെറിബവാദി), ബെവന്‍(ജുനിയര്‍മഹ്ജര്‍), മുഹമ്മദ് ശിമ്ലാല്‍(െ്രെപമറിമഹ്ജര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സിറാജ് വേങ്ങര,മശൂദ് തങ്ങള്‍, ഖലീല്‍ റഹ്മാന്‍ കൊളപ്പുറം,അലി ബുഖാരി,അഷ്‌റഫ് കൊടിയത്തൂര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

നാസിം പാലക്കല്‍ സ്വാഗതവും യഹയ വളപട്ടണം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here