10 ലക്ഷം ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു; ആദ്യ ആഴ്ച ല്യൂറെ അബുദാബിയില്‍ 30,000 സന്ദര്‍ശകരെത്തി

Posted on: November 19, 2017 10:58 pm | Last updated: November 19, 2017 at 10:58 pm
SHARE

അബുദാബി: യു എ ഇ യുടെ സാംസ്‌കാരിക ചിഹ്നമായ ല്യൂറെ അബുദാബിയില്‍ ആദ്യ ആഴ്ചയില്‍ 30,000 സന്ദര്‍ശകരെത്തിയതായി ഡയറക്ടര്‍ മാനുവല്‍ റാബേറ്റ് അറിയിച്ചു. 227 കലാകാരന്‍മാരും, വിദഗ്ധരും, ഉള്‍പ്പെടെ നിരവധിപേരാണ് സന്ദര്‍ശിച്ചത്. കടലിനോട് ഇഴുകിച്ചേര്‍ന്ന താഴിക കുടത്തിലുള്ള അപൂര്‍വയിനം ചിത്രങ്ങളും മ്യൂസിയത്തില്‍ ഒരുക്കിയ വിവിധയിനം സാംസ്‌കാരിക പരിപാടികളും സംഗീത കച്ചേരികളും ആസ്വദിക്കുന്നതിനാണ് സന്ദര്‍ശകരെത്തിയത്.

ലോക ശ്രദ്ധ ആകര്‍ഷിച്ച കലാകാരന്മാരായ ലുസിന്താ ചൈല്‍സ്, ലെമി പൊന്‍ഫാസിയോ എന്നിവരുടെ നാലു ദിവസം നീണ്ടുനിന്ന പൊതുപരിപാടിയില്‍ 227 കലാകാരന്മാര്‍ 25 പരിപാടികള്‍ അവതരിപ്പിച്ചു. കൂടാതെ പരമ്പരാഗത ഇമറാത്തി ന്രത്തമായ അല്‍അഹാല, ചൈനീസ് ഡോണ്‍ പരേഡുകള്‍, ഇമറാത്തി കലാകാരനായ ഹിന്ദ് മെസാനയുടെ സംഗീത ടി.വി ദൃശ്യങ്ങളുടെ സംഗീത വീഡിയോ പരിപാടികള്‍, കൂടാതെ മ്യൂസിക്, നൃത്തം, കലാരൂപങ്ങള്‍ എന്നിവയും ലൂവ്രേ അബുദാബിയില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യ ആഴ്ചയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചതിന് പുറമെ 1,100 പുതിയ അംഗങ്ങള്‍ മ്യൂസിയം ആര്‍ട്ട് ക്ലബില്‍ അംഗത്വത്തിന് പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഫ്രഞ്ച് വാസ്തുശില്പിയായ ജീന്‍ നൂവലാണ് സദിയാത്ത് ഐലന്‍ഡിലെ സാര്‍വത്രിക മ്യൂസിയമായ ല്യൂറെ അബുദാബി രൂപകല്‍പന ചെയ്തിരിക്കുന്നത്. പുരാതനകാലം മുതല്‍ ഇന്നുവരെയുള്ള കലകളും കരകൗശല വസ്തുക്കളുമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സമുദ്രത്താല്‍ ചുറ്റപ്പെട്ട മ്യൂസിയം കനാലിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here