ഐഎസ്എല്‍: മുംബൈ സിറ്റിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് ജയം

Posted on: November 19, 2017 10:12 pm | Last updated: November 20, 2017 at 9:27 am

ബെംഗളൂരു: ഐഎസ് എല്ലില്‍ നവാഗതരായ ബെംഗളൂരു എഫ് സിക്ക് വിജയത്തുടക്കം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെയാണ് ബെംഗളൂരു തോല്‍പ്പിച്ചു വിട്ടത്.

67ാം മിനുട്ടില്‍ എഡ്വേര്‍ഡോ മാര്‍ട്ടിന്‍, 90 മിനുട്ടില്‍ സുനില്‍ ഛേത്രി എന്നിവരാണ് സ്‌കോര്‍ ചെയ്തത്. മത്സരത്തിലുടനീളം ബെംഗളൂരു അധിപത്യം പുലര്‍ത്തി. 61 ശതമാനവും പന്ത് അവര്‍ക്കൊപ്പമായിരുന്നു.

ലക്ഷ്യത്തിലേക്ക് ബെംഗളൂരു ആറ്് ഷോട്ടുകള്‍ തൊടുത്തപ്പോള്‍ മുംബൈക്ക് ഒന്നുപോലും ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല. സുവര്‍ണാവസരങ്ങള്‍ പാഴാക്കിയില്ലായിരുന്നുവെങ്കില്‍ ബെംഗളൂരുവിന്റെ വിജയമാര്‍ജിന്‍ ഇതിലും വര്‍ധിക്കുകമായിരുന്നു. ഇതാദ്യമായാണ് ബെംഗളൂരു ഐഎസ്എല്ലില്‍ കളിക്കുന്നത്.