Connect with us

National

ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള ശ്രമത്തിന് കോടതിയുടെ വിലക്ക്

Published

|

Last Updated

ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള സഹപ്രവര്‍ത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മകളുടെ പേരില്‍ പത്രം തുടങ്ങുന്നതിനെതിരെ ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഗൗരിയുടെ സഹപ്രവര്‍ത്തകനായ ചന്ദ്ര ഗൗഡയുടെ നേതൃത്വത്തിലാണ് “നാനു ഗൗരി” എന്ന പേരില്‍ പത്രം തുടങ്ങാന്‍ പദ്ധതിയിട്ടത്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ദിര ലങ്കേഷ് കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest