തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് ബിജെപി-സിപിഎം സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മനു, അരുണ്‍ദാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായി.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വെട്ടേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.