Connect with us

National

ജയ്പൂരില്‍ കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി മരിച്ചു

Published

|

Last Updated

ജയ്പൂര്‍: ജയ്പൂരില്‍ കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി മരിച്ചു. അര്‍ജന്റിനയില്‍ നിന്നും എത്തിയ 29 വയസുള്ള സഞ്ചാരി ജോണ്‍പാബ്ലോ ആണ് മരിച്ചത്. ഇന്നലെയാണ് പാബ്ലോയ്ക്ക് കാളയുടെ കുത്തേറ്റത്. മറ്റൊരാള്‍ക്കൊപ്പം ജയ്പൂരിലെ കാഴ്ചകള്‍ കാണുന്നതിനിടെ തെരുവില്‍ അലഞ്ഞുനടന്ന കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

കുത്തേറ്റ ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒക്ടോബര്‍ 27 നാണ് പാബ്ലോ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം അര്‍ജന്റീന എംബസിയെ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജയ്പൂര്‍.

Latest