സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപം: വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ നിയമഭേദഗതിയുമായി സ്വിറ്റ്‌സര്‍ലാന്റ്‌

Posted on: November 19, 2017 7:31 pm | Last updated: November 19, 2017 at 8:36 pm
SHARE

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കിയുള്ള പ്രത്യേക നിയമഭേദഗതിക്കൊരുങ്ങുകയാണ് സ്വിറ്റസര്‍ലാന്റ്. നിയഭേദഗതി സ്വിസ് പാര്‍ലമെന്റിന്റെ അധോസഭയുടെ അനുമതിക്ക് സമര്‍പ്പിച്ചു. ഈ മാസം 27ന് ചേരുന്ന പാര്‍ലമെന്റ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൈാള്ളുക.

ഇന്ത്യയില്‍ നിന്നുള്ള സഒട്ടേറെപേര്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ സുരക്ഷിതസ്ഥലമായി കരുതുന്നത് സ്വിസ് ബാങ്കിനെയാണ്. പുതിയ നിയഭേദഗതിക്ക് സ്വിറ്റ്‌സര്‍ലാന്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ കള്ളപ്പണനിക്ഷേപകരെ പിടികൂടാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നിലവില്‍ നിരവധി നിയമനൂലാമാലകളിലൂടെ കടന്നുപോയാല്‍പോലും സ്വിസ് ബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാവാനുള്ള സാഹചര്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here