Connect with us

Kerala

ഫോണ്‍ വിവാദം: റിപ്പോര്‍ട്ട് അനുകൂലമായാല്‍ എകെ ശശീന്ദ്രന്‍ മന്ത്രിയാകും: ടിപി പീതാംബരന്‍

Published

|

Last Updated

കൊച്ചി:പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് എന്‍സിപി ആക്ടിങ് പ്രസിഡന്റ് ടി.പി. പീതാംബരന്‍. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്‌കരിച്ച സിപിഐ നടപടി തെറ്റാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്നും പീതാംബരന്‍ പറഞ്ഞു.

ഫോണ്‍ കെണി വിവാദത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ചൊവ്വാഴ്ച്ച സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. രാവിലെ 9.30നു മുഖ്യമന്ത്രിക്കു കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കമ്മിഷനെ ചുമതലപ്പെടുത്തിയത്. പിന്നീട്, ആറു മാസത്തേക്കു കൂടി കാലാവധി നീട്ടി. ഡിസംബര്‍ 31 വരെ ആ സമയപരിധിയുണ്ട്.

 

Latest