സൗരാഷ്ട്രയ്‌ക്കെതിരെ സഞ്ജു സാംസണ് തകര്‍പ്പന്‍ സെഞ്ച്വറി

Posted on: November 19, 2017 3:09 pm | Last updated: November 19, 2017 at 3:09 pm

തിരുവനന്തപുരം : സൗരാഷ്ട്രയ്‌ക്കെതിരെ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സഞ്ജു സാംസണ് തകര്‍പ്പന്‍ സെഞ്ച്വറി.

122 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അരുണ്‍ കാര്‍ത്തിക് 57 റണ്‍സ് നേടി പുറത്താകാതെ സഞ്ജുവിനു(102*) കൂട്ടായി നില്‍ക്കുന്നു.
68 ഓവറുകള്‍ പിന്നിടുമ്‌ബോള്‍ കേരളം 264/3 എന്ന നിലയിലാണ്.

257 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ഇതുവരെ കേരളം നേടിയിട്ടുള്ളത്.
9 ബൗണ്ടറിയും 3 സിക്‌സുമാണ് സഞ്ജു ഇതുവരെ രണ്ടാം ഇന്നിംഗില്‍ നേടിയിട്ടുള്ളത്.