Connect with us

Sports

ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്കക്ക് 122 റണ്‍സിന്റെ ലീഡ്

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 294 റണ്‍സിന് മുഴുവന്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നാല് വിക്കറ്റിന് 165 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം കളി ആരംഭിച്ച ശ്രീലങ്കക്ക് അധികം പിടിച്ചുനില്‍കാനായില്ല. എന്നാല്‍ അവസാനം ക്രീസിലെത്തിയ രംഗണ ഹെറാത്ത് 67 റണ്‍സോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 172 ന് അവസാനിച്ചിരുന്നു. കൊല്‍ക്കത്തയിലെ പിച്ചില്‍ ഒന്നര ദിവസത്തെ കളി ബാക്കി നില്‍ക്കുമ്‌ബോള്‍ ഇന്ത്യയ്ക്ക് 122 റണ്‍സ് കടമാണ് ഉള്ളത്. ഏതാണ്ട് ഒന്നര ദിവസത്തെ കളി മഴമൂലം നഷ്ടപ്പെട്ടതിന് ശേഷമാണ് ഈ സ്ഥിതി. വേണമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കാം എന്ന് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് സ്‌കോര്‍ ബോര്‍ഡ് എന്ന് ചുരുക്കം.

. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും നാല് വീതം വിക്കറ്റെടുത്തപ്പോള്‍ ബാക്കി വന്ന രണ്ട് വിക്കറ്റ് ഉമേഷ് യാദവ് സ്വന്തമാക്കി.