Connect with us

Kerala

പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നും ഇടതുമുന്നണിയിലില്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം : സിപിഐഎം-സിപിഐ തര്‍ക്കം തുടരാന്‍ ആഗ്രഹമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.
പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമൊന്നും മുന്നണിയിലില്ല. ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.

ഇതിനിടെ സിപിഐക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ
ഒറ്റയ്ക്കു നിന്നാല്‍ ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നു കാണാമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്.ഇസ്മയില്‍ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് അറിയില്ല, യോഗത്തിനുശേഷം അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.