ഖത്വറിൽ ജോലിക്കു പോകുന്നവർക്ക് കൊച്ചിയിൽ മെഡിക്കൽ പരിശോധന

Posted on: November 19, 2017 12:29 pm | Last updated: November 19, 2017 at 12:29 pm
SHARE

ദോഹ: ഖത്വറിലേക്ക് ജോലി ആവശ്യാർർഥം വരുന്ന വിദേശികൾക്ക് സ്വദേശത്തു വെച്ചു തന്നെ മെഡിക്കൽ പരിശോധന നടത്തുന്നതിനുള്ള സംവിധാനം നിലവിൽ വരുന്നു. ഇന്ത്യയുൾപ്പെടെ എട്ടു രാജ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ കൊച്ചിയിലാണ് പരിശോധനാ കേന്ദ്രം. കൂടാതെ മുംബൈ, ഡൽഹി, ബംഗ്ലൂരു, ഹൈദ്രാബാദ്, കൊൽക്കത്ത, ലക്നോ എന്നീ നഗരങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

നാലു മാസത്തിനകം സംവിധാനം നിലവിൽ വരുമെന്ന് ഖത്വർ ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here