ദിലീപ് എട്ടാം പ്രതിയാകും;കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും

Posted on: November 19, 2017 12:09 pm | Last updated: November 19, 2017 at 8:04 pm
SHARE

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കും.കേസില്‍ ദിലീപ് എട്ടാം പ്രതിയാകും. ഗൂഢാലോചനയില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ 11 പ്രതികളാണുള്ളത്.

ദിലീപിനെ ഒന്നാം പ്രതിയാകുമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ വിചാരണ വേളയില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നതിലാണ് എട്ടാം പ്രതിയാക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. 320തിലധികം സാക്ഷികളും 425 ഡോക്യുമെന്‍സ് എന്നവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.