ട്രംപിന്റെ സന്ദര്‍ശനം ഫലംകണ്ടു; ചൈനീസ് പ്രതിനിധി ഉത്തര കൊറിയയില്‍

Posted on: November 19, 2017 11:59 am | Last updated: November 19, 2017 at 11:59 am
SHARE

ഷാങ്ഹായ്: ആണവപരീക്ഷണങ്ങളുടെ പേരില്‍ ലോകത്തിന്റെ എതിര്‍പ്പേറ്റുവാങ്ങുന്ന ഉത്തരകൊറിയയുമായി സുഹൃത്ത് രാജ്യമായ ചൈനയുടെ പ്രതിനിധി പ്യോങ്യാങ്ങിലെത്തി ചര്‍ച്ച നടത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പ്രതിനിധി സോങ് ടാവോയും കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അടുപ്പക്കാരനും അവിടത്തെ ഭരണസംവിധാനത്തില്‍ സുപ്രധാന സ്ഥാനത്തുള്ളയാളുമായ ചോ റ്യോങ് ഹൈയുമാണു ചര്‍ച്ച നടത്തിയത്.

ഒരുവര്‍ഷത്തിനു ശേഷമാണു ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിലെത്തുന്നത്. തുടര്‍ച്ചയായ മിസൈല്‍, ആണവ പരീക്ഷണങ്ങളുടെ പേരില്‍ ചൈനയും സമീപകാലത്ത് ഉത്തരകൊറിയയോട് അതൃപ്തിയിലായിരുന്നു. ഏറെ നാളായി ട്രംപ് ചൈനയോട് ആവശ്യപ്പെടുന്നതും ഇതുതന്നെയായിരുന്നു. ടാവോയുടെ സന്ദര്‍ശനത്തെ ‘വലിയ ചുവട്’ എന്നാണു ട്രംപ് വിശേഷിപ്പിച്ചു.

ആയുധപരീക്ഷണ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടുവെന്നാണു കരുതുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണു ചര്‍ച്ചയെന്ന ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here