Connect with us

National

ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

Published

|

Last Updated

ലക്‌നോ: ഉത്തരപ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ ക്രിമനലുകളെ ജയിലുകളില്‍ അടക്കുകയോ ഏറ്റുമുട്ടലുകളില്‍ വധിക്കുകയോ ചെയ്യുമെന്നും ആദിത്യനാഥ്.
ഗാസിയബാദിലെ രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017ന് മാര്‍ച്ചിന് മുമ്പ് ഉത്തര്‍പ്രദേശ് ക്രമസമാധാന നില തകര്‍ന്നിരിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സാധിച്ചുവെന്നും ആദിത്യനാഥ് പറഞ്ഞു.