ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും

Posted on: November 19, 2017 10:36 am | Last updated: November 19, 2017 at 7:06 pm
SHARE

ന്യൂഡല്‍ഹി:ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ നിര്‍ണായകയോഗം തിങ്കളാഴ്ച നടക്കും. നിലവില്‍ രാഹുലിന് എതിരായി മറ്റാരും മത്സരിക്കാനുണ്ടാകില്ലെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ച് തിങ്കളാഴ്ച രാവിലെ പത്തരയ്ക്കാണ് യോഗം നടക്കും. കോണ്ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അദ്ധ്യക്ഷ പദവിയിലിരുന്ന സോണിയഗാന്ധിയുടെ നേതൃത്വത്തിലുള്ള അവസാനത്തെ പ്രവര്‍ത്തക സമിതിയോഗമാകും ഇത്. .

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടാകൂ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നത്.. കോണ്ഗ്രസിന്റെ നേതൃസ്ഥാനത്ത് യുവാക്കളുടെ പ്രതിനിധിയായി രാഹുലിനെ പ്രതിഷ്ഠിച്ച് കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here