Connect with us

Kerala

സിപിഐ-സിപിഎം സമവായ ചര്‍ച്ച ഇന്നുണ്ടാകും

Published

|

Last Updated

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ സിപിഎം – സിപിഐ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സജീവം. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളുടെ പരിഹാരമായിരിക്കും കാനം ആദ്യം ശ്രമിക്കുക.

 

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിെഎ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെയായിരുന്നു സിപിഎം- സിപിെഎ പോര് ആരംഭിച്ചത്. സിപിഎം നേതാക്കളുടെ കടുത്തവിമര്‍ശനങ്ങള്‍ക്ക് സിപിഐ സെക്രട്ടറി പ്രകാശ് ബാബു മറുപടി പറഞ്ഞതോടെയാണ് പരസ്യമായ ശീതയുദ്ധം ആരംഭിച്ചത്.

 

Latest