Connect with us

International

മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ക്ക് ലോകസുന്ദരി പട്ടം

Published

|

Last Updated

ബെയ്ജിങ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ലോകസുന്ദരി പട്ടം ഇന്ത്യക്ക്. മിസ് ഇന്ത്യ ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ 2017 ലെ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കി. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മാനുഷിയുടെ കിരീടനേട്ടം. ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

റെയ്ത ഫരിയ (1966), ഐശ്വര്യറായ് (1994), ദൈന ഹൈദന്‍ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000) എന്നിവരാണ് ഇതിന് മുമ്പ് ലോകസുന്ദരി പട്ടം നേടിയ ഇന്ത്യക്കാര്‍.

 

Latest