Connect with us

Gulf

അബുദാബിയിലെ വാഹനാപകടങ്ങള്‍ 11 ശതമാനം കുറഞ്ഞു

Published

|

Last Updated

അബുദാബി: മൂന്നു വര്‍ഷത്തിനിടയില്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടേയും ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെയും എണ്ണത്തില്‍ 11 ശതമാനം കുറവുണ്ടായതായി അബുദാബി ട്രാഫിക് പോലീസ്.

കഴിഞ്ഞ വര്‍ഷം റോഡ് അപകടങ്ങളില്‍ 213 പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2015ല്‍ ഈ നിരക്ക് 273 ആയിരുന്നു. 2014ല്‍ 239ഉം പേരാണ് റോഡപകടങ്ങളില്‍ മരണപ്പെടുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. അപകടത്തില്‍ മരണമടഞ്ഞതും ഗുരുതരമായി പരുക്കേറ്റതും കൂടുതലും ഏഷ്യക്കാരായിരുന്നു. 18നും 30നും ഇടയില്‍ പ്രായമുള്ള 108 യുവാക്കളാണ് 2016ലെ റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. 1,108 പേര്‍ പരുക്കേറ്റതില്‍ 56 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 2015ല്‍ റോഡ് അപകടങ്ങളില്‍ 83 യുവാക്കളാണ് മരിച്ചത്. 1,184 പേര്‍ക്ക് പരുക്കേറ്റു. 2014ല്‍ 114 പേര്‍ കൊല്ലപ്പെടുകയും 1,383 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

അപകടത്തില്‍ പെടുന്ന ഏഷ്യക്കാരുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നിസാരമായി പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2016ല്‍ 1,191പേര്‍ക്കാണ് റോഡപകടത്തില്‍ പരുക്കേറ്റത്. 2015ല്‍ 1,349 എണ്ണവും 2014ല്‍ 1,377ഉം ആയിരുന്നു റോഡപകടത്തില്‍ നിസാര പരുക്കേറ്റവരുടെ എണ്ണം. ഓരോ വര്‍ഷവും ഈ നിരക്കില്‍ കുറവു സംഭവിക്കുന്നതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഒട്ടേറെ സുരക്ഷാ ബോധവത്കരണ കാമ്പയിനുകള്‍, പ്രദര്‍ശനങ്ങള്‍, ട്രാഫിക് അവബോധ ക്ലാസുകള്‍ എന്നിവയിലൂടെ മൊത്തം 2,04,700 പേര്‍ക്ക് പ്രയോജനം ലഭിച്ചു. 18 മുതല്‍ 30 വരെ പ്രായമുള്ള ഡ്രൈവര്‍മാര്‍ക്കിടയില്‍ മാത്രം 27 ട്രാഫിക് ബോധവത്കരണ കാമ്പയിനാണ് നടത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി “ടുഗെതര്‍ ഫോര്‍ പീസ്” എന്ന മുദ്രാവാക്യവുമായി നടത്തിയ കാമ്പയിന്‍ 1,497 പേര്‍ക്ക് പ്രയോജനപ്പെട്ടു. ഈ വര്‍ഷം ജൂലൈ വരെ “നല്ല കാറുകള്‍ റോഡ് ഗതാഗത സുരക്ഷക്ക്” എന്ന കാമ്പയിന്‍ 981 പേര്‍ക്ക് പ്രയോജനപ്പെട്ടതായും അബുദാബി ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടി. പെട്ടെന്ന് റോഡ് ലൈന്‍ മാറുന്നതും അശ്രദ്ധയും മുമ്പിലെ വാഹനങ്ങളുമായി മതിയായ അകലം പാലിക്കാത്തതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ റോഡ് സുരക്ഷാ ബോധവത്കരണം കാര്യക്ഷമമായതാണ് റോഡപകട നിരക്ക് ഗണ്യമായി കുറയാനിടയാക്കിയതെന്ന് അബുദാബി ട്രാഫിക് പോലീസ് പറയുന്നു. കാറുകളും പുതിയ ഡ്രൈവര്‍മാരുടേയും എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും അബുദാബി എമിറേറ്റ് പരിധിയിലെ റോഡുകളിലുണ്ടായ റോഡപകട മരണനിരക്കും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.

---- facebook comment plugin here -----

Latest