ലുഫ്താന്‍സാ വിമാനം താഴ്ന്ന് പറന്നത് വാര്‍ത്തയാക്കി സമൂഹ മാധ്യമങ്ങള്‍

Posted on: November 18, 2017 7:54 pm | Last updated: November 18, 2017 at 7:54 pm
SHARE

ഷാര്‍ജ: ഷാര്‍ജ അന്തരാഷ്ട്ര വിമാനത്താവളത്തിനരികിലായി ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ വിമാനം താഴ്ന്ന പറന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായി. അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റും വളരെ താഴ്ന്ന് പറന്ന ലുഫ്താന്‍സ വിമാനമാണ് സമൂഹ മാധ്യമങ്ങളില്‍ താരമായത്.

സാങ്കേതിക തകരാറു മൂലമാണ് വിമാനം താഴ്ന്ന് പറന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം താഴ്ന്ന് പറന്നതെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്‌മെന്റ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ എസ്സാം അല്‍ ഖാസിമി അറിയിച്ചു. ഓരോ ആഴ്ചയിലും ഇത്തരത്തില്‍ പരിശീലന പറക്കല്‍ നടത്താറുണ്ട്. മൂന്ന് വര്‍ഷമായി പരിശീലനം തുടരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here