Connect with us

Gulf

ആര്‍ ടി എ ജീവനക്കാര്‍ ദുബൈ മെട്രോ ട്രെയിന്‍ വലിച്ചു നീക്കി

Published

|

Last Updated

ദുബൈ: ദുബൈ ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായി ആര്‍ ടി എ ജീവനക്കാര്‍ ദുബൈ മെട്രോ ട്രെയിന്‍ വലിച്ചു കൊണ്ടുപോയി. 168 ടണ്‍ ഭാരമാണ് ട്രെയിന് ഉള്ളത്. വടം കെട്ടി 25 ജീവനക്കാര്‍ 25 മീറ്ററോളം വലിച്ചു കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം എമിറേറ്‌സ് എയര്‍ലൈന്‍ ജീവനക്കാര്‍ 302 ടണ്‍ ഭാരമുള്ള എയര്‍ബസ് വലിച്ചിരുന്നു. ഇന്ന് വൈകുന്നേരം ഫിറ്റ്‌നസ് ചാലഞ്ചിന് സമാപനമാകും. ഫെസ്റ്റിവല്‍ സിറ്റിയില്‍ ഉച്ച ഒന്നിനാണ് പരിപാടികള്‍ ആരംഭിക്കുക. വൈകിട്ട് ഏഴു വരെ നീണ്ടു നില്‍ക്കും.

---- facebook comment plugin here -----

Latest