Connect with us

Gulf

യുഎഇ നാഷണല്‍ സാഹിത്യോത്സവ്: ഇന്ത്യ നമ്മുടെത് - നീരജ് അഗര്‍വാള്‍

Published

|

Last Updated

ദുബൈ: ഇന്ത്യ നമ്മുടെതെല്ലാമാണെന്നും കലയും സാഹിത്യവും ഭാരതത്തിന്റെയും വിശിഷ്യ കേരളത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. യു എ ഇ നാഷണല്‍ സാഹിത്യോത്സവ് ഒമ്പതാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദവും ഐക്യവും ഈണം പകരുന്ന ഈ ജനക്കൂട്ടത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആര്‍ട്, കള്‍ചര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രോടോകോള്‍ മേധാവിയാണ് നീരജ് അഗര്‍വാള്‍.

ഒരോ വര്‍ഷവും സാഹിത്യോത്സവുകള്‍ പുതിയ ഊര്‍ജം പകരുകയണെന്ന് ആശംസാ പ്രസംഗത്തില്‍ അല്‍ ശിഫ അല്‍ഖലീജ് മെഡിക്കല്‍ സെന്റര്‍ എം ഡി ഡോ. മുഹമ്മദ് കാസിം പറഞ്ഞു. പുതിയ തലമുറക്ക് വ്യത്യസത മേഖലകളില്‍ കഴിവ് വികസിപ്പിക്കുന്നതിന് ഇത്തരം പരിപാടികള്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ സാഹിത്യോത്സവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ ഐ സി എഫ് ദുബൈ സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. കലാലയം സാംസ്‌കാരിക വേദി സാഹിത്യോത്സവിനോടനുബന്ധിച്ച് യു എ ഇയിലെ പ്രവാസി എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച രചനാ മത്സരത്തിലെ ജേതാക്കളായ രഞ്ജിത് വാസുദേവനും സഹര്‍ അഹ്മദിനും അവാര്‍ഡുകള്‍ കോണ്‍സുല്‍ വിതരണം ചെയ്തു.

നീരജ് അഗര്‍വാള്‍, ഡോ. കാസിം എന്നിവര്‍ക്കുള്ള സാഹിത്യോത്സവ് ഉപഹാരം യഥാക്രമം മുസ്തഫ ദാരിമി വിളയൂര്‍, കരീം ഹാജി തളങ്കര എന്നിവര്‍ കൈമാറി.
ഐ സി എഫ് യു എ ഇ നാഷണല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി, സുലൈമാന്‍ കന്മനം, അബ്ദുസ്സലാം കാഞ്ഞിരോട് എന്നിവര്‍ പങ്കെടുത്തു. ആര്‍ എസ് സി നാഷണല്‍ ജനറല്‍ കണ്‍വീനര്‍ അഹ്മദ് ഷെറിന്‍ സ്വാഗതം പറഞ്ഞു.

Latest