Connect with us

Gulf

വാഹനമോടിക്കുംബോള്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമ ലംഘനമല്ല

Published

|

Last Updated

ജിദ്ദ: വാഹനമോടിക്കുമ്പോള്‍ ഇയര്‍ ഫോണോ സ്പീക്കറോ ഉപയോഗിച്ച് സംസാരിക്കുന്നത് നിയമ ലംഘനമല്ലെന്ന് സഊദി ഗതാഗത വകുപ്പ് അറിയിച്ചു. ട്രാഫിക് സിഗ്‌നല്‍ ചുവപ്പ് ആകുന്ന സമയത്ത് വാഹനം പൂര്‍ണ്ണമായും നിര്‍ത്തുമ്പോള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിയമ ലംഘനത്തില്‍ ഉള്‍പ്പെടില്ല.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും പിടി കൂടുന്നതിനു സമീപ കാലത്ത് തന്നെ ക്യാമറകള്‍ സജ്ജീകരിക്കുമെന്ന് സഊദി ഗതാഗത വകുപ്പ് അറിയിച്ച സന്ദര്‍ഭത്തിലാണു അധികൃതരുടെ വിശദീകരണം. കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് മാസത്തിനുള്ളില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest