എന്‍ഐഎ സംഘം ഹാദിയയുടെ മൊഴി രേഖപ്പെടുത്തി

Posted on: November 18, 2017 7:12 pm | Last updated: November 18, 2017 at 7:12 pm
SHARE

വൈക്കം: ഇസ്ലാം മതം വിശ്വസിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ അടക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി ഹാദിയയില്‍ നിന്ന് എന്‍ഐഎ സംഘം മൊഴിയെടുത്തു. എന്‍ഐഎ കൊച്ചി യൂണിറ്റിലെ സംഘമാണ് വൈക്കത്തെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഹാദിയയുടെ മാതാപിതാക്കളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഹാദിയ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഐഎക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. ഹാദിയയുടെ മൊഴി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.