സിംബാബ്‌വേയില്‍ സൈനിക ഭരണത്തെ പിന്തുണച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി

Posted on: November 18, 2017 5:57 pm | Last updated: November 18, 2017 at 5:57 pm
SHARE

ഹരാരെ: സിംബാംബ്‌വേയില്‍ സൈനിക ഭരണത്തെ പിന്തുണച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ ഹരാരേയില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. സൈനിക ഭരണത്തിന് പിന്തുണ അറിയിച്ച് മുദ്രാവാക്യം വിളിച്ചും ആഹ്ലാദം പങ്കുവെച്ചുമാണ് ജനങ്ങള്‍ മുഗാബെ വിരുദ്ധ തരംഗം സൃഷ്ടിച്ചത്. പ്രതിഷേധത്തിനിടെ സൈനികരെ ആളുകള്‍ ചുംബിക്കുന്നതും കാണാമായിരുന്നു.

സിംബാബ്‌വേയില്‍ പുതിയ യുഗപ്പിറവിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ബിബിസി ചാനലിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ മുഗാബെയെ പിന്തുണച്ച നൂറുക്കണക്കിന് ആളുകള്‍ ഇപ്പോള്‍ മറുപക്ഷത്തേക്ക് കൂറുമാറിക്കഴിഞ്ഞു. ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വരെ സമരത്തില്‍ സജീവമാണ്. മുഗാബെ രാജിവെക്കും വരെ സമരം എന്നതാണ് സമരക്കാരുടെ തീരുമാനം.

കഴിഞ്ഞ ബുധനാഴ്ചയാണ് സിംബാബ്‌വേയില്‍ സൈനിക അട്ടിമറി നടന്നത്. ഇതിന് ശേഷം മുഗാബേയെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഒരു പൊതു ചടങ്ങില്‍ മുഗാമബെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. മുഗാബെ തന്റെ ഭാര്യ ഗ്രെയ്‌സിനെ പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ചരടുവലികളാണ് സൈന്യത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here